HomeKeralaIdukkiവീട്ടമ്മയെ കൊലപ്പെടുത്തിയ സംഭവം: പ്രതിയെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി

വീട്ടമ്മയെ കൊലപ്പെടുത്തിയ സംഭവം: പ്രതിയെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി

വണ്ടിപ്പെരിയാറിൽ വീട്ടമ്മയെ തേയിലത്തോട്ടത്തിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതി അറസ്റ്റിൽ. ഡൈമുക്ക് സ്വദേശി രതീഷ് (28) ആണ് അറസ്റ്റിലായത്. വീട്ടമ്മയുടെ അയൽവാസിയായ ഇയാളെ നേരത്തെ പോലിസ് കസ്റ്റഡിയിലെടുത്തിരുന്നു. ഡൈമുക്ക് സ്വദേശിനി വിജയമ്മ (50) ആണ് മരിച്ചത്.

മാനഭംഗശ്രമത്തിടെ വിജയമ്മയെ പ്രതി വാക്കത്തി ഉപയോഗിച്ച് തലക്കയടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഞായറാഴ്ച വൈകുന്നേരം ആറരയോടെയാണ് വിജയമ്മയെ മരിച്ചനിലയിൽ കണ്ടെത്തിയത്. സംശയാസ്പദമായ സാഹചര്യത്തിൽ യുവാക്കൾ ഓടിപോകുന്നത് നാട്ടുകാർ കണ്ടിരുന്നു. ഇതേത്തുടർന്ന് സ്ഥലത്ത് പരിശോധന നടത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. പ്രതിയെ സംഭവ സ്ഥലത്ത് എത്തിച്ച് പോലിസ് തെളിവെടുപ്പ് നടത്തി. പ്രതിയ്ക്ക് നേരെ നാട്ടുകാരുടെ പ്രതിഷേധവും ഉണ്ടായി. കനത്ത സുരക്ഷയിലാണ് പോലിസ് തെളിവെടുപ്പിന് എത്തിച്ചത്.

Most Popular

Recent Comments