കൊറോണ വൈറസ് ബാധയെ തുർന്ന് ചൈനയിൽ മരിച്ചവരുടെ എണ്ണം 2700 ആയി ഉയർന്നു. രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 80,000 ആയി കൂടിയിട്ടുണ്ട്. പുതിയതായി 95 പേരാണ് കഴിഞ്ഞ ദിവസം മരിച്ചത്. അതിനിടെ, ഇറാനിൽ വൈറസ് ബാധയിൽ മരിച്ചവരുടെ എണ്ണം 16 ആയി ഉയർന്നു. 95 പേരിൽ പുതിയതായി വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്. തെക്കൻ ടെഹ്റാനിൽ നിന്ന് 85 മൈൽ അകലെ ഖോംയിലാണ് വൈറസ് ബാധ കൂടുതലായി റിപ്പോർട്ട് ചെയ്യുന്നത്.
ഇറാക്ക്, അഫ്ഗാനിസ്ഥാൻ, ലെബനൻ, കുവൈറ്റ്, ബഹ്റൈൻ, ഒമാൻ, യു.എ.ഇ, കാനഡ എന്നിവിടങ്ങളിലും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇറാനിൽ നിന്നുള്ള യാത്രക്കാരിൽ നിന്നാണ് ഗൾഫ് രാജ്യങ്ങളിൽ വൈറസ് പകർന്നതെന്നാണ് വിലയിരുത്തൽ.