HomeIndiaപ്രകാശ് ജാവേദ്കറിനെതിരെ അവകാശലംഘന നോട്ടീസ് നൽകി രാഗേഷ് എംപി

പ്രകാശ് ജാവേദ്കറിനെതിരെ അവകാശലംഘന നോട്ടീസ് നൽകി രാഗേഷ് എംപി

കേന്ദ്ര മന്ത്രി പ്രകാശ് ജാവേദ്കറിനെതിരെ അവകാശലംഘന നോട്ടീസ് നൽകി  കെകെ രാഗേഷ് എംപി. വയനാട്ടിലെ പരിസ്ഥിതി ദുർബല പ്രദേശങ്ങൾ നിർണയിച്ച് വിജ്ഞിപനമിറക്കിയ വിഷയത്തിൽ രാജ്യസഭയിൽ അങ്ങേയറ്റം തെറ്റിദ്ധാരണ ഉണ്ടാക്കുന്ന മറുപടി നൽകി എന്ന് ചൂണ്ടിക്കാട്ടിയാണ് നോട്ടീസ് നൽകിയിരിക്കുന്നത്.

കരട് വിജ്ഞാപനത്തിൽ ഭേദഗതി വരുത്താൻ കേരള സർക്കാർ നിർദേശം നൽകിയില്ലെന്നായിരുന്നു കഴിഞ്ഞ ദിവസം മന്ത്രി നൽകിയ മറുപടി. അതിനു പുറമെ കേരള സർക്കാരിന്റെ നിർദ്ദേശപ്രകാരമാണ് കരട് വിജ്ഞാപനമിറക്കിയതെന്നും മന്ത്രി തെറ്റിദ്ധരിപ്പിച്ചു. വിജ്ഞാപനമിറങ്ങിയ സമയത്ത് അതിനെതിരെ ശക്തമായി എതിർത്തു കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ കത്തയച്ചുവെന്ന കാര്യം മന്ത്രി മറച്ചുവെക്കുകയും ചെയ്തു. സംസ്ഥാന വനം-വന്യജീവി വകുപ്പ് ഭേദഗതി നിർദ്ദേശം യഥാസമയം കേന്ദ്ര സർക്കാരിനു കീഴിൽ സമർപ്പിച്ചിട്ടുമുണ്ട്.

മന്ത്രിയുടെ മറുപടി തെറ്റിദ്ധാരണ പടർത്തുന്നതും പാർലമെന്റ് അംഗങ്ങൾക്ക് നിജസ്ഥിതി അറിയുന്നതിനുള്ള അവകാശം നിഷേധിക്കുകയുമാണ് ചെയ്യുന്നത്. സംസ്ഥാന സർക്കാർ സമർപ്പിച്ച നിർദ്ദേശത്തിന്റെ കോപ്പി സഹിതമാണ് രാഗേഷ് മന്ത്രിക്കെതിരെ അവകാശലംഘനത്തിന് നോട്ടീസ് നൽകിയത്.

 

Most Popular

Recent Comments