HomeKeralaധർമ്മടത്ത് മത്സരിക്കാനില്ലെന്ന് കെ സുധാകരൻ

ധർമ്മടത്ത് മത്സരിക്കാനില്ലെന്ന് കെ സുധാകരൻ

ധർമ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ സ്ഥാനാർത്ഥിയായി മത്സരിക്കാനില്ലെന്ന് കോൺഗ്രസ് നേതാവ് കെ സുധാകരൻ. എല്ലാ മണ്ഡലങ്ങളിലും പ്രചാരണത്തിന് എത്തേണ്ടതിന്നു മത്സരിക്കാൻ പറ്റില്ലെന്ന് സുധാകരൻ അറിയിച്ചു. കണ്ണൂർ ഡിസിസി സെക്രട്ടറി രഘുനാഥിനെ സ്ഥാനാർത്ഥിയാക്കണമെന്നാണ് തന്റെ അഭിപ്രായമെന്നും സുധാകരൻ വെളിപ്പെടുത്തി. അതെസമയം ഇന്ന് വൈകീട്ടോടുകൂടി സ്ഥാനാർത്ഥി പ്രഖ്യാപനം നടക്കും.

കണ്ണൂരിൽ 5 മണ്ഡലങ്ങളിലും കോൺഗ്രസ് ജയിക്കണം. അതിനുവേണ്ടിയാണ് താൻ മുൻതൂക്കം കൊടുക്കുന്നത്. മത്സരിക്കാനുള്ള ചുറ്റുപാടില്ല.മത്സരത്തിനിറങ്ങിയാൽ ജില്ലയിലെ കോൺഗ്രസിനു മറ്റു പ്രവർത്തനങ്ങൾക്കും ഉചിതമാകില്ല. ഇക്കാര്യം കെപിസിസിയെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ നേതൃത്വവും സമാന നിലപാടാണ് സ്വീകരിച്ചത്.

മുഖ്യമന്ത്രിക്കെതിരെ മത്സരിക്കാൻ വേണ്ടി സുധാകരനു മേൽ കെപിസിസി നേതൃത്വവും കണ്ണൂരിലെ കോൺഗ്രസ് പ്രവർത്തകരും ശക്തമായ സമ്മർദ്ദമാണ് ചെലുത്തിയത്. സ്ഥാനാർത്ഥിയായി മത്സരിക്കാൻ ഇല്ലെന്ന് കഴിഞ്ഞ ദിവസം രാത്രി സുധാകരൻ വ്യക്തമാക്കിയിരുന്നെങ്കിലും ഇന്ന് രാവിലെ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും സുധാകരൻ സ്ഥാനാർത്ഥിയായി മത്സരിക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ഇതേ തുടർന്നാണ് ഒരു മണിക്കൂർ സമയം വേണമെന്നും നിലപാട് അതിനുശേഷം പറയാമെന്നും സുധാകരൻ വ്യക്തമാക്കിയത്.

Most Popular

Recent Comments