HomeKeralaഒരൂ മണിക്കൂറിനുള്ളിൽ ധർമ്മടത്തിന്റെ കാര്യത്തിൽ തീരുമാനമാകും : സുധാകരൻ

ഒരൂ മണിക്കൂറിനുള്ളിൽ ധർമ്മടത്തിന്റെ കാര്യത്തിൽ തീരുമാനമാകും : സുധാകരൻ

ധർമ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ കോൺഗ്രസ് നേതാവ് കെ സുധാകരൻ മത്സരിക്കണമെന്ന് ശക്തമായ സമ്മർദ്ദം. ധർമ്മടത്ത് നിന്ന് മത്സരിക്കണമെന്ന് മണ്ഡലം ഭാരവാഹികളും പ്രവർത്തകരും സുധാകരന്റെ വീട്ടിലെത്തി ആവശ്യം ഉന്നയിച്ചു. ധർമ്മടത്ത് നിന്ന് സുധാകരൻ മത്സരിക്കണമെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും അറിയിച്ചു.

അതെസമയം, ഒരു മുഖ്യമന്ത്രി മത്സരിക്കുന്ന മണ്ഡലത്തിൽ എതിരാളിയായി മത്സരിക്കുമ്പോൾ ഒരുപാട് കാര്യങ്ങൾ ആലോചിക്കാനുണ്ട്. ഒന്നും ആലോചിക്കാതെ തീരുമാനം എടുക്കാൻ പറ്റില്ലെന്നും നേതാക്കളും പ്രവർത്തകരുമായി ആലോചിക്കണമെന്നും സുധാകരൻ വ്യക്തമാക്കി. ഹൈക്കമാൻഡ് ഉൾപ്പെടെ അതേക്കുറിച്ച് ചോദിക്കുമ്പോൾ ഒറ്റയടിക്ക് ഇല്ലെന്ന് പറയാൻ കഴിയില്ലെന്നും പലയിടത്തു നിന്നു സമ്മർദ്ദമുണ്ടെന്നും ഒരു മണിക്കൂറിനുള്ളിൽ തീരുമാനം എടുക്കുമെന്നും സുധാകരൻ വ്യക്തമാക്കി. മാധ്യമപ്രവർത്തകരോട് സംസാരിക്കവേയാണ് സുധാകരൻ തന്റെ തീരുമാനത്തെ കുറിച്ച് പറഞ്ഞത്.

Most Popular

Recent Comments