നേമത്ത് കോണ്ഡഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന കെ മുരളീധരന്‍ ശക്തനായ പ്രതിയോഗിയാണെന്ന് ബിജെപി നേതാവും നേമം സിറ്റിങ് എംഎല്‍എയുമായ ബിജെപി നേതാവ് ഒ രാജഗോപാല്‍. സാക്ഷാല്‍ കരുണാകരന്റെ മകനാണ് കെ മുരളീധരന്‍, ശക്തമായ രാഷ്ട്രീയ പാരമ്പര്യമുള്ള നേതാവാണ് അദ്ദേഹമെന്നും രാജഗോപാല്‍ വ്യക്തമാക്കി. നേമത്തെ ബിജെപി സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരനെ ഒരുമിച്ചിരുത്തിയായിരുന്നു രാജഗോപാലിന്റെ പ്രസ്താവന.
ഇന്ന് മുതല്‍ നേമം മണ്ഡലത്തില്‍ കുമ്മനം തെരഞ്ഞെടുപ്പ് പ്രചരണം ആരംഭിച്ചിരിന്നു. പ്രചരണം ആരംഭിക്കുന്നതിന് മുന്നോടിയായാണ് സിറ്റിങ് എംഎല്‍എയും മുതിര്‍ന്ന ബിജെപി നേതാവുമായ ഒ രാജഗോപാലിനെ വസതിയിലെത്തി കുമ്മനം രാജശേഖരന്‍ സന്ദര്‍ശിച്ചത്. കൂടിക്കാഴ്ചക്ക് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുവേയാണ് കെ മുരളീധരന്‍ നേമത്ത് ശക്തനായ പ്രതിയോഗിയാണെന്ന പരാമര്‍ശം അദ്ദേഹം നടത്തിയത്.