തവനൂരില്‍ മത്സരിക്കാനില്ലെന്ന് ഫിറോസ് കുന്നംപറമ്പില്‍. നേതാക്കള്‍ ഇങ്ങോട്ട് ആവശ്യപ്പെട്ടതിനാലാണ് പാതിമനസോടെ മത്സരിക്കാമെന്ന് വിചാരിച്ചത്. അതുകൊണ്ട് തന്നെ പ്രവര്‍ത്തനവും ആരംഭിച്ചിരുന്നു. എന്നാല്‍ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടികയില്‍ തന്റെ പേര് കണ്ടില്ല. ആ സീറ്റിനായി പലരും കടിപിടി കൂടുന്ന കാര്യം പിന്നീടാണ് അറിഞ്ഞതെന്നും ഫിറോസ് പറഞ്ഞു.
അതുകൊണ്ട് തന്നെ തവനൂരില്‍ ഇനി മത്സരിക്കാനില്ലെന്നും ഫിറോസ് വ്യക്തമാക്കി. നമ്മള്‍ വലിഞ്ഞുകേറി വന്ന ഫീല്‍ വരും. പാര്‍ട്ടിക്കായി പ്രവര്‍ത്തിച്ചവര്‍ക്ക് തന്നെയാണ് സീറ്റ് ലഭിക്കേണ്ടത്. അതിനാലാണ് മത്സരിക്കാനില്ലെന്ന് തീരുമാനിച്ചതും. എങ്കിലും ആ മണ്ഡലത്തിലെ സഹോദരങ്ങള്‍ക്ക് എന്ത് പ്രശ്‌നമുണ്ടെങ്കിലും എപ്പോള്‍ വേണമെങ്കിലുും തന്നെ സമീപിക്കാമെന്നും ഫിറോസ് തന്റെ ഫേസ്ബുക്ക് ലൈവില്‍ പറഞ്ഞു.