മഹിള കോണ്‍ഗ്രസ് അധ്യക്ഷ ലതിക സുഭാഷിനെ കോണ്‍ഗ്രസ് പരിഗണിക്കണമായിരുന്നുവെന്ന് തൃശൂരിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പദ്മജ വേണുഗോപാല്‍. ലതികയുടെ പ്രതിഷേധത്തില്‍ വിഷമമുണ്ടെന്നും പദ്മജ പറഞ്ഞു.
കോണ്‍ഗ്രസ് വിഷമത്തിലാകുമ്പോഴെല്ലാം കെ മുരളീധരന്‍ രംഗത്തെത്താറുണ്ട്. ബിജെപിയുടെ രണ്ട് ശക്തരായ സ്ഥാനാര്‍ത്ഥികളെ നേരിടാാന്‍ കരുണാകരന്റെ രണ്ട് മക്കളും ഇറങ്ങിയിരിക്കുകയാണ്. ഇത് അഭിമാന നിമിഷമാണെന്നും പദ്മജ അഭിപ്രായപ്പെട്ടു.
പദ്മജ മത്സരിക്കുന്ന തൃശൂരില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയാണ്. ബിജെപിയുടെ സിറ്റിങ് സീറ്റായ നേമത്ത് കുമ്മനം രാജശേഖരനെയാണ് മുരളീധരന്‍ നേരിടുന്നത്.