കുറ്റ്യാടി സീറ്റ് സിപിഐഎമ്മിന് നല്‍കിയത് ഉപാധികളില്ലാതെ: മുഹമ്മദ് ഇഖ്ബാല്‍

0

ഉപാധികളില്ലാതെയാണ് കുറ്റ്യാടി സീറ്റ് സിപിഐഎമ്മിന് വിട്ടുനല്‍കിയതെന്ന് കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗം നേതാവ് മുഹമ്മദ് ഇഖ്ബാല്‍. കുറ്റ്യാടിയിലെ സിപിഐഎം പ്രവര്‍ത്തകരുടെ പ്രതിഷേധം സ്വാഭാവികമാണ്. എല്‍ഡിഎഫ് വിജയത്തിനായി കോഴിക്കോട് നിന്ന് പ്രവര്‍ത്തിക്കാനാണ് ഉദ്ദേശമെന്നും അദ്ദേഹം വ്യക്തമാക്കി.

പാര്‍ട്ടിയാണ് തന്നെ കുറ്റ്യാടിയില്‍ നിയോഗിച്ചത്. തന്റെ മണ്ഡലമായ പേരാമ്പ്രയുടെ അടുത്തുള്ള കുറ്റ്യാടിയുമായി നല്ല ബന്ധമാണുള്ളത്. മത്സരിക്കാനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങളിലായിരുന്നു. അതിനിടയില്‍ സിപിഐഎമ്മും കേരള കോണ്‍ഗ്രസും ഒരിക്കലും പ്രതീക്ഷിക്കാതെയാണ് പ്രവര്‍ത്തകരുടെ വികാര പ്രകടനം ഉണ്ടായത്. കുറ്റ്യാടി സിപിഐഎം ശക്തി കേന്ദ്രമാണെന്നും ഇടത് സ്ഥാനാര്‍ത്ഥിയുടെ പ്രചാരണത്തിനിറങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.