കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ പ്രതികരിച്ച് വിഎം സുധീരന്‍. സ്ഥാനാര്‍ത്ഥി പട്ടികയില്‍ ലതി സുഭാഷിനെ ഉള്‍പ്പെടുത്താത്തതിനെ കുറിച്ചും അദ്ദേഹം പ്രതികരിച്ചു. ലതിക സുഭാഷ് അര്‍ഹതപ്പെട്ടയാളായിരുന്നുവെന്നും ലര്‍ക്കും ലതികയെ പോലെ അവസരം നിഷേധിച്ചുവെന്നും അദ്ദേഹം വെളിപ്പെടുത്തി.
വളരെ ദുഃഖകരമായ അവസ്ഥയാണിത്. ചില വ്യക്തി താല്പര്യങ്ങളുടെ തടവുകാരായി നേതാക്കള്‍ മാറിയെന്നും വിഎം സുധീരന്‍ ആരോപിച്ചു. ജനങ്ങളുടെ പ്രതീക്ഷക്കൊത്ത ലിസ്റ്റല്ല ഇത്. പലയിടങ്ങളിലും ജയസാധ്യതയുള്ളവര്‍ തഴയപ്പെട്ടു. വേണ്ടത്ത്ര ജാഗ്രതയുണ്ടായില്ല. പാര്‍ട്ടി താല്പര്യത്തേക്കാള്‍ വ്യക്തി-ഗ്രൂപ്പ് താല്‍പര്യമാണ് പ്രധാനമായി നിലകൊള്ളുന്നത്. ജനപ്രതീക്ഷ നേതാക്കള്‍ തല്ലിക്കെടുത്തുകയാണുണ്ടായതെന്ന് വിഎം സുധീരന്‍ കുറ്റപ്പെടുത്തി.
പരാധീനതകളൊക്കെ അതിജീവിച്ച് മുന്നേറാനാകട്ടെയെന്ന് ആശംസിച്ച സുധീരന്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് നാളെ മുതല്‍ ഇറങ്ങുമെന്നും വ്യക്തമാക്കി.