കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചതിനു പിന്നാലെ രാജി വെക്കാനൊരുങ്ങി മുതിര്‍ന്ന നേതാവ് കെസി ജോസഫ്. കെപിസിസി ജനറല്‍ സെക്രട്ടറി, യുഡിഎഫ് ചെയര്‍മാന്‍ എന്നീ സ്ഥാനങ്ങളില്‍ നിന്നാണ് രാജിവെക്കുകയെന്ന് ജോസഫ് അറിയിച്ചു.
സോണി സെബാസ്റ്റിയനെ സ്ഥാനാര്‍ത്ഥിയാക്കിയതില്‍ പ്രതിഷേധിച്ചാണ് രാജി വെക്കാനൊരുങ്ങുന്നതെന്ന് കെസി ജോസഫ് അറിയിച്ചു. ഇരിക്കൂറില്‍ കലാപം ഉണ്ടാകാനുള്ള സാഹചര്യം ഒഴിവാക്കണം. ഏറ്റുമാനൂര്‍ സീറ്റ് അടഞ്ഞ അധ്യായമാണെന്നും അതിനി റീഓപണ്‍ ചെയ്യാന്‍ പറ്റുമെന്ന് തോന്നുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ സീറ്റ് നിഷേധിച്ചതില്‍ കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ലാല്‍ വര്‍ഗീസ് കല്ഡപ്പകവാടി രാജിവെച്ചു. കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള കര്‍ഷക സംഘടന ദേശീയ കോര്‍ഡിനേറ്റര്‍ സ്ഥാനവും രാജിവെച്ചിട്ടുണ്ട്.