കെപിസിസി സെക്രട്ടറി രമണി പി നായര്‍ രാജിവെച്ചു. സീറ്‌റ് നല്‍കാത്തതിനെ തുടര്‍ന്നാണ് രാജി. രാജിക്കത്ത് നാളെ പ്രതിപക്ഷ നേതാവിന് നല്‍കും.
തന്നെ സ്ഥാനാര്‍ത്ഥിയായി പരിഗണിച്ചിട്ടും സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ചാണ് രാജിവെച്ചത്. സീറ്റ് നല്‍കുമെന്ന് നേതൃത്വം പറഞ്ഞ് തന്നെ കബളിപ്പിക്കുകയായിരുന്നുവെന്നും രമണി വെളിപ്പെടുത്തി. പാര്‍ട്ടി തന്ന എല്ലാ സ്ഥാനവും രാജിവെക്കുന്നതായും രമണി കൂട്ടിച്ചേര്‍ത്തു.
സ്ഥാനാര്‍ത്ഥി പട്ടികയില്‍ വനിതകളെ തഴഞ്ഞു. കെപിസിസി പ്രസിഡന്റ് പറഞ്ഞതു കേട്ടപ്പോള്‍ അമ്പരപ്പാണ്. തനിക്കെപ്പോഴും പാര്‍ട്ടിയില്‍ നിന്നും കിട്ടുന്നത് അടിയാണ്. കഴിഞ്ഞ തവണ ഒഴിവാക്കിയതുകൊണ്ട് ഇത്തവണ ലഭിക്കുമെന്ന് വിശ്വാസമുണ്ടായിരുന്നു. കാലാകാലങ്ങളായി മാറ്റി നിര്‍ത്തുകയാണ് ചെയ്യുന്നത്. ഇപ്പോള്‍ സീറ്റ് നല്‍കാമെന്ന് പാര്‍ട്ടി പറഞ്ഞിരുന്നുവെന്നും രമണി വിശദീകരിച്ചു.
നേരത്തെ മഹിള കോണ്‍ഗ്രസ് അധ്യക്ഷ ലതിക സുഭാഷും രാജി പ്രഖ്യാപിച്ചിരുന്നു. സ്ഥാനാര്‍ത്ഥി പട്ടികയില്‍ തഴഞ്ഞതിനെ തുടര്‍ന്ന് ഇന്ന് വൈകീട്ടാണ് ലതിക
താന്‍ രാജിവെക്കുന്നുവെന്ന് പ്രഖ്യാപിച്ച് രംഗത്തെത്തിയത്. തുടര്‍ന്ന് പ്രതിഷേധരം രേഖപ്പെടുത്തി കെപിസിസി ആസ്ഥാനത്തിനു മുന്നിലിരുന്ന് തല മുണ്ഡനം ചെയ്യുകയും ചെയ്തു.