HomeKeralaഅതെ, തൃശൂരില്‍ പദ്മജ വേണുഗോപാൽ തന്നെ

അതെ, തൃശൂരില്‍ പദ്മജ വേണുഗോപാൽ തന്നെ

കോണ്‍ഗ്രസ്, യുഡിഎഫ് പ്രവര്‍ത്തകരുടെ പ്രതീക്ഷയും ആഗ്രഹവും തെറ്റിയില്ല. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക പുറത്ത് വന്നപ്പോള്‍ തൃശൂരില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി ലീഡറുടെ മകള്‍ പദ്മജ വേണുഗോപാല്‍ തന്നെ.

തൃശൂരിൻ്റെ മനം കവരുക ഇക്കുറി പദ്മജയാണെന്ന് ഉറപ്പുണ്ട് യുഡിഎഫ് പ്രവര്‍ത്തകര്‍ക്ക്. അതുകൊണ്ട് തന്നെയാണ് പ്രഖ്യാപനം വരും മുമ്പേ അവര്‍ അരയും തലയും മുറുക്കി ഇറങ്ങിയത്.

കഴിഞ്ഞ അഞ്ചുവര്‍ഷത്തിലധികമായി തൃശൂരിൻ്റെ കൂടെ പദ്മജ ഉണ്ട്. ആ സ്‌നേഹം അറിഞ്ഞ് അനുഭവിച്ചവരാണ് തൃശൂരുകാര്‍. അത് കോണ്‍ഗ്രസുകാരുടെ മാത്രം അനുഭവമല്ല, വിവിധ രാഷ്ട്രീയ വിശ്വാസമുള്ളവരും ഒരു രാഷ്ട്രീയം ഇല്ലാത്തവരും അത് സമ്മതിക്കും.

തൃശൂരില്‍ നിന്ന് നിയമസഭയിലേക്ക് തങ്ങളുടെ പ്രിയപ്പെട്ട പദ്മജയെ എത്തിക്കാനുള്ള പോരാട്ടത്തിലാണ് തൃശൂര്‍ നിയമസഭ മണ്ഡലത്തിലെ യുഡിഎഫ് പ്രവര്‍ത്തകര്‍. പദ്മജ സ്ഥാനാര്‍ഥിയാണെന്ന പ്രഖ്യാപനം വന്ന ശേഷം ലഭിച്ച പ്രതികരണങ്ങൾ തങ്ങളെ പോലും ഞെട്ടിച്ചു എന്ന് യുഡിഎഫ് പ്രവര്‍ത്തകര്‍ പറയുന്നു. കാരണം അത്രയേറെ ജനഹൃദയത്തിലാണ് പദ്മജയെന്ന് പ്രവർത്തകർ പറയുന്നു.

Most Popular

Recent Comments