കെ സുരേന്ദ്രൻ രണ്ടിടത്ത്, സുരേഷ് ഗോപി തൃശൂരിൽ

0

സംസ്ഥാനത്ത് നിയമസഭ തിരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ സ്ഥാനാർഥി ലിസ്റ്റ് പ്രഖ്യാപിച്ചു. 115 മണ്ഡലങ്ങളിലാണ് പാർടി മത്സരിക്കുകയെന്ന് ജനറൽ സെക്രട്ടറി അരുൺ സിംഗ് പറഞ്ഞു. 12 മണ്ഡലങ്ങളിലെ സ്ഥാനാർഥികളെയാണ് ജനറൽ സെക്രട്ടറി പ്രഖ്യാപിച്ചത്.

സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രൻ രണ്ടിടത്ത് മത്സരിക്കും. മഞ്ചേശ്വരത്തും കോന്നിയിലുമാണ് സുരേന്ദ്രൻ മത്സരിക്കുക. മെട്രോ മാൻ ഇ ശ്രീധരൻ പാലക്കാട് ജനവിധി തേടും. ജേക്കബ് തോമസ് ഇരിങ്ങാലക്കുടയിലാണ് മത്സരിക്കുക.

നടൻ സുരേഷ് ഗോപി തൃശൂരിൽ വീണ്ടും അങ്കത്തിനിറങ്ങും. നേമത്ത് കുമ്മനം രാജശേഖരനും കാട്ടാക്കടയിൽ പി കെ കൃഷ്ണദാസും, പിണറായിക്കെതിരെ ധർമ്മടത്ത് സി കെ പദ്മനാഭനും, കാഞ്ഞിരപ്പിള്ളിയിൽ അൽഫോൺസ് കണ്ണന്താനവും തിരൂരിൽ മുൻ വൈസ് ചാൻസലർ ഡോ. അബ്ദുൽ സലാമും മത്സരിക്കും. മാനന്തവാടിയിൽ മണിക്കുട്ടൻ, തിരുവനന്തപുരം സെൻട്രലിൽ നടൻ കൃഷ്ണകുമാർ, കോഴിക്കോട് നോർത്തിൽ എം ടി രമേശ് എന്നിവരും മത്സരിക്കും.