“കൃഷ്ണൻകുട്ടി പണി തുടങ്ങി” റിലീസിനൊരുങ്ങുന്നു

0
വിഷ്ണു ഉണ്ണിക്കൃഷ്ണൻ നായകനാകുന്ന പുതിയ ചിത്രം റിലീസിനൊരുങ്ങുന്നു. ‘കൃഷ്ണൻകുട്ടി പണി തുടങ്ങി’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൻ്റെ പുതിയ മോഷൻ പോസ്റ്റർ പുറത്ത് വിട്ടു. സാനിയ ഇയ്യപ്പനാണ് നായിക. തൊടുപുഴയിലായിരുന്നു  ഷൂട്ടിങ്ങ്.
വിജിലേഷ്, ബേബി ശ്രീലക്ഷ്മി, നിർമാതാവ് സന്തോഷ് ദാമോദർ, ജോയി വാൽക്കണ്ണാടി, ഷെറിൻ, ജോമോൻ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. എൻ്റെ മെഴുതിരി അത്താഴങ്ങൾ, പാവ എന്നീ ചിത്രങ്ങളൊരുക്കിയ സംവിധായകൻ സൂരജ്‌ ടോമും, നിർമ്മാതാവ് നോബിൾ ജോസും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ‘കൃഷ്ണൻകുട്ടി പണി തുടങ്ങി’. എൻ്റെ മെഴുതിരി അത്താഴങ്ങൾക്ക് ക്യാമറ ചലിപ്പിച്ച ജിത്തു ദാമോദറാണ് ഛായാഗ്രാഹണം.
പെപ്പർ കോൺ സ്റ്റുഡിയോസ് എന്ന ബാനറിൽ ഒരു കോമഡി പശ്ചാത്തലത്തിലുള്ള ഹൊറർ ത്രില്ലറായാണ് ‘കൃഷ്ണൻകുട്ടി പണി തുടങ്ങി’ എന്ന ചിത്രം ഒരുങ്ങുന്നത്.
ഹോം നഴ്സ് ആയ ഉണ്ണിക്കണ്ണൻ്റെ ജീവിതത്തിൽ അവിചാരിതമായി സംഭവിക്കുന്ന ചില കാര്യങ്ങളിലൂടെയാണ് ചിത്രത്തിൻ്റെ കഥ വികസിക്കുന്നത്. സംഗീത സംവിധായകൻ ആനന്ദ് മധുസൂദനനാണ് ഈ ചിത്രത്തിനായി കഥയും, തിരക്കഥയും, സംഭാഷണവും ഒരുക്കുന്നത്. ഹരി നാരായണനാണ് ഗാനരചന. പ്രൊഡക്ഷൻ കൺട്രോളറായ ബാദുഷയാണ് ചിത്രത്തിൻ്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. റിച്ചാർഡ് ആണ് പ്രൊഡക്ഷൻ കൺട്രോളർ.
നാഷണൽ അവാർഡ് ജേതാവും ബാഹുബലി, പത്മാവതി തുടങ്ങിയ ചിത്രങ്ങളുടെ സൗണ്ട് ഡിസൈനിംങ്ങ് കൈകാര്യം ചെയ്ത ജെസ്റ്റിൻ ജോസാണ് ചിത്രത്തിൻ്റെ സൗണ്ട് ഡിസൈനർ. ചിത്രസംയോജനം കിരൺ ദാസും പ്രൊഡക്ഷൻ ഡിസൈനർ എം. ബാവയുമാണ്. ആരതി ഗോപാലാണ് കോസ്റ്റ്യൂം ഡിസൈൻ, നജിൽ അഞ്ചൽ മേക്കപ്പും രതീഷ് എസ് അസോസിയേറ്റ് ഡയറക്ടറായും പ്രവർത്തിക്കുന്നു. അഷ്‌റഫ്‌ ഗുരുക്കളാണ് സംഘട്ടന രംഗങ്ങൾ കൈകാര്യം ചെയ്യുന്നത്. മഹേഷ്‌ മഹി മഹേശ്വറാണ് സ്റ്റിൽസ് ഒരുക്കുന്നത്. ആർട്ടോ കാർപസാണ് പബ്ലിസിറ്റി ഡിസൈൻസ് കൈകാര്യം ചെയ്യുന്നത്. ചിത്രം ഏപ്രിൽ മാസത്തിൽ വേൾഡ് ടെലിവിഷൻ പ്രീമിയറായി ZEE കേരളത്തിലൂടേയും, ZEE5 ഒടിടി റിലീസായും പ്രദർശനത്തിനെത്തിക്കും. വാർത്ത പ്രചാരണം: പി.ശിവപ്രസാദ് & മഞ്ജു ഗോപിനാഥ്