നിയമസഭ തിരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക ഉച്ചയോടെ പ്രഖ്യാപിച്ചേക്കും. നിലവില്‍ തയ്യാറാക്കിയ പട്ടിക എഐസിസി അധ്യക്ഷ സോണിയാ ഗാന്ധിക്ക് അയച്ചിരിക്കുകയാണ്. സോണിയാ ഗാന്ധിയുടെ അനുമതി ലഭിച്ചാലുടന്‍ കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍ പട്ടിക പ്രഖ്യാപിക്കും എന്നാണ് വിവരം.
നിലവമ്പൂര്‍, പട്ടാമ്പി സീറ്റുകള്‍ ഒഴികെയാകും പ്രഖ്യാപനം നടക്കുക. നേമത്ത് മിക്കവാറും കെ മുരളീധരന്‍ എംപി തന്നെയാകും മത്സരിക്കുക. പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടിയും ഹരിപ്പാട് രമേശ് ചെന്നിത്തലയും ഇറങ്ങും. കൊല്ലത്ത് ബിന്ദു കൃഷ്ണ സീറ്റ് ഉറപ്പിച്ചിട്ടുണ്ട്. തൃപ്പൂണിത്തുറയില്‍ കെ ബാബുവിനും സീറ്റ് ലഭിച്ചു. വട്ടിയൂര്‍ക്കാവില്‍ കെ പി അനില്‍കുമാര്‍, കുണ്ടറയില്‍ പി സി വിഷ്ണുനാഥ്, ആറന്മുളയില്‍ കെ ശിവദാസന്‍ നായരും മത്സരത്തിന് ഇറങ്ങും.
നിലമ്പൂര്‍, പട്ടാമ്പി സീറ്റുകളിലെ ചര്‍ച്ച ഇന്ന് തിരുവനന്തപുരത്ത് നടക്കും. മുല്ലപ്പള്ളി രാമചന്ദ്രന്‍ ഡല്‍ഹിയില്‍ നിന്ന് എത്തിയ ശേഷം രാത്രിയാകും ചര്‍ച്ച. വി വി പ്രകാശ്, ആര്യാടന്‍ ഷൗക്കത്ത് എന്നിവരെ തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചിട്ടുണ്ട്.