പുതുപ്പള്ളിയില്‍ താന്‍ തന്നെ മത്സരിക്കും

0

വരുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ പുതുപ്പള്ളി നിയോജക മണ്ഡലത്തില്‍ താന്‍ തന്നെ മത്സരിക്കുമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. നേമത്ത് മത്സരിക്കാന്‍ തന്നോട് ദേശീയ നേതൃത്വമോ സംസ്ഥാന നേതൃത്വമോ ആവശ്യപ്പെട്ടിട്ടില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

പുതുപ്പള്ളിയിലെ ജനങ്ങള്‍ തന്നെ എത്ര മാത്രം സ്‌നേഹിക്കുന്നു എന്ന് അറിയാം. നേമവുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. കോണ്‍ഗ്രസ് മത്സരിക്കുന്ന 91 സീറ്റുകളില്‍ 81 എണ്ണത്തിൻ്റെ കാര്യത്തില്‍ തീരുമാനമായതാണ്. ഇതില്‍ പുതുപ്പള്ളിയില്‍ തൻ്റെ പേരാണുള്ളത്.

നേമം അടക്കമുള്ള എല്ലായിടത്തും ശക്തരായ സ്ഥാനാര്‍ഥികള്‍ തന്നെയാകും യുഡിഎഫിന് വേണ്ടി ഇറങ്ങുക. പുതുപ്പള്ളിയിലെ ജനവികാരമാണ് ഇന്ന് ഇവിടെ ഉണ്ടായത്. അര നൂറ്റാണ്ടിലധികമായി താന്‍ അനുഭവിക്കുന്നതാണ് ഈ സ്‌നേഹം. അതിന് അവരോട് നന്ദി പറയുന്നതായും ഉമ്മന്‍ചാണ്ടി പറഞ്ഞു.