കുറ്റ്യാടി ആവര്‍ത്തിച്ച് മലമ്പുഴയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം

0

ഭാരതീയ നാഷണൽ ജനതാദളിന് സീറ്റ് നല്‍കിയതില്‍ പ്രതിഷേധിച്ച് മലമ്പുഴയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം. പഞ്ചായത്ത് മെമ്പര്‍മാര്‍ ഉള്‍പ്പടെ പരസ്യമായി രാജി ഭീഷണിയുമായി രംഗത്തെത്തിയിരിക്കുകയാണ്.

കുറ്റ്യാടിയില്‍ സിപിഎമ്മില്‍ സംഭവിച്ചതിനു സമാനമായി പ്രതിഷേധം മലമ്പുഴയിലും ശക്തമാണ്. മലമ്പുഴ മണ്ഡലം ഘടകകക്ഷികള്‍ക്ക് കൊടുത്തത് യുഡിഎഫിൻ്റെ വിജയസാധ്യത ഇല്ലാതാക്കുമെന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്.

2016ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് മലമ്പുഴയില്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു. ഏറെക്കാലമായി മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ ആണ് മലമ്പുഴ എംഎല്‍എ. ഇത്തവണ തെരഞ്ഞെടുപ്പില്‍ അച്യുതാനന്ദന് പകരം എ പ്രഭാകരനാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുക.