ഹരിപ്പാട് സിപിഐ സ്ഥാനാര്‍ത്ഥിയായി അഡ്വ ആര്‍ സജിലാല്‍

0

നാല് മണ്ഡലങ്ങളിലെ സിപിഐ സ്ഥാനാര്‍ത്ഥികളെ ഇന്ന് പ്രഖ്യാപിക്കും. ചടയമംഗലത്ത് ജെ ചിഞ്ചുറാണി തന്നെ സ്ഥാനാര്‍ത്ഥിയായേക്കും എന്നാണ് ലഭിക്കുന്ന വിവരം. ഹരിപ്പാട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരെ എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് അഡ്വ ആര്‍ സജിലാല്‍ സിപിഐ സ്ഥാനാര്‍ത്ഥിയാകും. നാട്ടികയിലേയും പറവൂരിലേയും സ്ഥാനാര്‍ത്ഥികളെ ഇന്ന് പ്രഖ്യാപിക്കും.

സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗം ഉന്ന് കൊല്ലത്ത് ചേരും. തര്‍ക്കം രൂക്ഷമായ ചടയമംഗലത്ത് നിന്നുള്ള എക്‌സിക്യൂട്ടീവ് അംഗങ്ങളും യോഗത്തില്‍ പങ്കെടുക്കും.