ഉമ്മന്‍ ചാണ്ടി പുതുപ്പള്ളിയില്‍ മത്സരിച്ചില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്ന് പ്രവര്‍ത്തകര്‍

0

ഉമ്മന്‍ ചാണ്ടി പുതുപ്പള്ളിയില്‍ മത്സരിക്കണമെന്ന് ആവശ്യപ്പെട്ട് മണ്ഡലത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം. ഇക്കാര്യം ആവശ്യപ്പെട്ട് കോട്ടയം ഡിസിസി എഐസിസിക്ക് കത്തും നല്‍കി. ഒരു പ്രവര്‍ത്തകന്‍ വീടിനു മുകളില്‍ കയറി ആത്മഹത്യ ഭീഷണി മുഴക്കുകയാണ്. ഉമ്മന്‍ ചാണ്ടിയെ നേമത്ത് മത്സരിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്കിടെയാണ് പ്രവര്‍ത്തകരുടെ പ്രതിഷേധ പ്രകടനം.

പ്രവര്‍ത്തകര്‍ ഉമ്മന്‍ചാണ്ടിയുടെ വീടിനു മുന്നില്‍ പ്രതിഷേധിച്ച് കൊണ്ടിരിക്കുകയാണ്. ഉമ്മന്‍ ചാണ്ടി പുതുപ്പള്ളിയില്‍ നിന്ന് മാറുന്ന സാാഹചര്യമില്ലെന്ന് മുന്‍ മന്ത്രി കെ സി ജോസഫ് വ്യക്തമാക്കി. ഉമ്മന്‍ ചാണ്ടി നേമത്ത് മത്സരിക്കാന്‍ വേണ്ടി തളച്ചിടരുത്. അദ്ദേഹം കുറച്ച് കൂടി ഫ്രീയാകണം. എല്ലാ മണ്ഡലത്തിലും അദ്ദേഹത്തിൻ്റെ സാന്നിധ്യം വേണെമെന്നും ജോസഫ് ചൂണ്ടിക്കാട്ടി.