നേമത്ത് മത്സരിക്കാന്‍ തയ്യാറാണെന്ന പ്രഖ്യാപനവുമായി കെ മുരളീധരന്‍

0

തിരുവനന്തപുരത്തെ നേമം നിയോജക മണ്ഡലത്തില്‍ മത്സരിക്കാന്‍ തയ്യാറാണെന്ന് പ്രഖ്യാപിച്ച് കോണ്‍ഗ്രസ് നേതാവും എംപിയുമായ കെ മുരളീധരന്‍. മത്സരിക്കണമെന്ന് ആരും ആവശ്യപ്പെട്ടിട്ടില്ല. ഹൈക്കമാന്‍ഡ് പറഞ്ഞാല്‍ മത്സരിക്കുമെന്നും മുരളീധരന്‍ പറഞ്ഞു.

നേമത്ത് മത്സരിക്കാന്‍ ഉപാധികള്‍ വെക്കില്ല. ബിജെപിയെ ഭയവുമില്ല. കേന്ദ്ര ഏജന്‍സികളെ ഉപയോഗപ്പെടുത്തി ഭയപ്പെടുത്താമെന്ന് ആരും കരുതണ്ട. വടകര സീറ്റ് ആര്‍എംപിക്ക് കൊടുത്തു. കെ കെ രമ മത്സരിക്കണമെന്ന് നിര്‍ബന്ധമില്ല. സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കാനുള്ള അവകാശം ആര്‍എംപിക്കാണെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.