കോഴിക്കോട് സൗത്ത് മണ്ഡലത്തില്‍ അഡ്വ നൂര്‍ബിന റഷീദിനെ മത്സരിപ്പിക്കുന്നതിനെതിരെ ലീഗ് സൗത്ത് മണ്ഡലം കമ്മിറ്റി നേതൃത്വം. നൂര്‍ബീനക്ക് സ്ഥാനാര്‍ത്ഥിത്വം നല്‍കരുതെന്നാണ് സൗത്ത് മണ്ഡലം കമ്മിറ്റി നേതാക്കള്‍ ആവശ്യപ്പെടുന്നത്. ഇക്കാര്യം സംബന്ധിച്ച തുടര്‍നടപടികള്‍ എങ്ങനെ വേണമെന്ന് ആലോചിക്കാന്‍ നാളെ ലീഗ് സൗത്ത് മണ്ഡലം കമ്മിറ്റി യോഗം ചേരും.
25 വര്‍ഷത്തിന് ശേഷമാണ് ലീഗ് പട്ടികയില്‍ ഒരു വനിത സ്ഥാനാര്‍ത്ഥി സ്ഥാനം പിടിക്കുന്നത്. ഇതിന് മുമ്പ് 1996ല്‍ ഖമറുന്നീസ അന്‍വറാണ് കോഴിക്കോട് സൗത്തില്‍ നിന്ന് മത്സരിച്ചത്. അന്ന് സിപിഎം സ്ഥാനാര്‍ത്ഥിയായിരുന്ന എളമരം കരീമിനോട് പരാജയപ്പെടുകയായിരുന്നു. ലീഗ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇതിന് മുമ്പ് സ്ഥാനം പിടിച്ച ആദ്യത്തേയും അവസാനത്തേയും വനിത ഖമറുന്നീയ അന്‍വറാണ്.