ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ആശുപത്രി വിട്ടു. 48 മണിക്കൂര്‍ കൂടി ആശുപത്രിയില്‍ നിരീക്ഷണത്തില്‍ തുടരണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരുന്നത്. എന്നാല്‍ മമതയുടെ അഭ്യര്‍ത്ഥന പ്രകാരം ഡിസ്ചാര്‍ജ് ചെയ്യുകയായിരുന്നു. രണ്ട് ദിവസത്തെ ചികിത്സക്ക് ശേഷമാണ് മമത ആശുപത്രി വാസത്തിനോട് വിട പറഞ്ഞത്.
നന്ദിഗ്രാമിലെ പ്രാചരണത്തിനിടക്ക് മമതക്ക് നേരെ ആക്രമണമുണ്ടാകുകയായിരുന്നു. കാലിനും മുഖത്തും പരിക്കേറ്റ മമത പ്രചാരണം വെട്ടിച്ചുരുക്കി കൊല്‍ക്കത്തയിലേക്ക് മടങ്ങി. നന്ദിഗ്രാമില്‍ നാമനിര്‍ദ്ദേശ പത്രിക നല്‍കാന്‍ പോയതായിരുന്നു മമത.
കാറിലേക്ക് കയറുന്നതിനിടക്ക് നാലോ അഞ്ചോ പുരുഷന്‍മാര്‍ വന്ന് തള്ളുകയായിരുന്നു എന്നാണ് മമത ആരോപിക്കുന്നത്. അടുത്ത് പൊലീസുകാരാരും ഇല്ലായിരുന്നുവെന്നും ആസൂത്രിതമായ ആക്രമണമാണ് തനിക്കെതിരെ ഉണ്ടായതെന്നും മമത ബാനര്‍ജി വെളിപ്പെടുത്തി.