സംസ്ഥാനത്ത് നിയമസഭ തിരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം ഇന്ന് പുറപ്പെടുവിക്കും. 19 വരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം.
20നാണ് സൂക്ഷ്മ പരിശോധന. 22വരെ പത്രിക പിന്‍വലിക്കാം. കോവിഡ് പശ്ചാത്തലത്തില്‍ മാനദണ്ഡങ്ങള്‍ കര്‍ശനമാക്കിയിരിക്കുകയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍. പത്രിക സമര്‍പ്പണത്തിന് സ്ഥാനാര്‍ഥിക്കൊപ്പം രണ്ടു പേരെ മാത്രമേ അനുവദിക്കൂ. രണ്ടു വാഹനം ഉപയോഗിക്കാം. റാലിയായാണ് സ്ഥാനാര്‍ഥി എത്തുന്നതെങ്കില്‍ നിശ്ചിത അകലം വരെ 5 വാഹനങ്ങള്‍ വരെ അനുവദിക്കും. ഓണ്‍ലൈനായും പത്രിക സമര്‍പ്പിക്കാം. കെട്ടിവക്കാനുള്ള തുകയും ഓണ്‍ലൈനായി നല്‍കാം.