നേമത്ത് ഉമ്മന്‍ചാണ്ടിയെ സ്വാഗതം ചെയ്ത് കെ സുരേന്ദ്രന്‍

0

വരുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ നേമത്ത് ബിജെപി അനായാസം ജയിക്കുമെന്ന് സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ആര് വിചാരിച്ചാലും ബിജെപിയെ പരാജയപ്പെടുത്താന്‍ ആകില്ല. കഴിഞ്ഞ അഞ്ച് വര്‍ഷമായി ഒ രാജഗോപാല്‍ എംഎല്‍എ നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ വിജയം ഉറപ്പാക്കിയിട്ടുണ്ട്.

ഉമ്മന്‍ചാണ്ടി നേമത്ത് മത്സരിക്കാന്‍ വരുന്നതിനെ സ്വാഗതം ചെയ്യുന്നു. അദ്ദേഹത്തെ പോലുള്ള കരുത്തരായ സ്ഥാനാര്‍ഥികള്‍ നേമത്ത് വരുന്നത് നല്ലതാണ്. പക്ഷേ നേമത്ത് മത്സരം ബിജെപിയും സിപിഎമ്മും തമ്മിലാണ്. മുഖ്യമന്ത്രി മത്സരിക്കുന്ന ധര്‍മ്മടത്തും ചെന്നിത്തല മത്സരിക്കുന്ന ഹരിപ്പാടും ഉമ്മന്‍ചാണ്ടിയുടെ മണ്ഡലമായ പുതുപ്പള്ളിയിലും ശക്തരായ സ്ഥാനാര്‍ഥികളെയാണ് ബിജെപി ഇറക്കുകയെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.