കെ ബാബുവിനെ സ്ഥാനാര്‍ത്ഥിയാക്കാത്തതില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം

0

കെ ബാബുവിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്നാവശ്യപ്പെട്ട് പള്ളുരുത്തിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധ പ്രകടനം. മണ്ഡലം പ്രസിഡന്റ് അടക്കമുള്ളവര്‍ പ്രകടനത്തില്‍ പങ്കെടുക്കുന്നുണ്ട്.

കെ ബാബുവിനെ വിളിക്കൂ തൃപ്പൂണിത്തുറയെ രക്ഷിക്കൂ എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് പ്രകടനം. എന്നാല്‍ ആലപ്പുഴയില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തെച്ചൊല്ലി പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടു. ആലപ്പുഴ ഡിസിസിക്ക് മുമ്പിലാണ് പോസ്റ്റര്‍ പതിച്ചിരിക്കുന്നത്.

അമ്പലപ്പുഴയില്‍ ഇറക്കുമതി സ്ഥാനാര്‍ത്ഥി വേണ്ടെന്നാണ് പോസ്റ്ററില്‍ എഴുതിയിരിക്കുന്നത്. ‘കായംകുളത്ത് അബ്കാരി നേതാവ് വേണ്ട’ സേവ് കോണ്‍ഗ്രസ് എന്ന പേരിലാണ് പോസ്റ്റര്‍. വടകര സീറ്റ് ആര്‍എംപിക്ക് നല്‍കാന്‍ യുഡിഎഫില്‍ ധാരണയായി. തീരുമാനം ആര്‍എംപിയെ അറിയിച്ചിട്ടുണ്ട്.

കെകെ രമയെ മത്സരിപ്പിക്കണമെന്ന് യുഡിഎഫ് നേതൃത്വം ആര്‍എംപിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ സ്ഥാനാര്‍ത്ഥി ആരാണെന്ന് നാളെ അറിയക്കാമെന്നാണ് ആര്‍എംപി യുഡിഎഫിനോട് പറഞ്ഞിരിക്കുന്നത്.