നിയമസഭ തെരഞ്ഞെടുപ്പില്‍ പാലക്കാട് മണ്ഡലത്തില്‍ നിന്നു തന്നെ മത്സരിക്കുമെന്ന് മെട്രോ മാന്‍ ഇ ശ്രീധരന്‍. ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നാണ് ലഭിക്കുന്ന വിവരം. പാലക്കാടിനെ മികച്ച നഗരമാക്കി മാറ്റുകയാണ് തൻ്റെ ലക്ഷ്യമെന്നും ഇ ശ്രീധരന്‍ വ്യക്തമാക്കി.
രാഷ്ട്രീയമല്ല, നാടിൻ്റെ വികസനമാണ് ലക്ഷ്യം. പാലക്കാടുള്ള യുവാക്കളില്‍ തനിക്ക് വിശ്വാസമുണ്ട്. രാജ്യത്ത് വിദ്യാസമ്പന്നരായ ആളുകള്‍ക്ക് തൊഴിലവസരങ്ങള്‍ നല്‍കാന്‍ സഹായിക്കും.
വിവാദങ്ങളല്ല വികസനമാണ് തൻ്റെ പ്രചാരണം. പ്രായക്കൂടുതല്‍ അനുഭവസമ്പത്താകുമെന്നും 5 വര്‍ഷം കൊണ്ട് പാലക്കാടിനെ ഇന്ത്യയിലെ തന്നെ മികച്ച നഗരമാക്കി മാറ്റുമെന്നും ശ്രീധരന്‍ അറിയിച്ചു.