കോണ്‍ഗ്രസിനെതിരെ ഇറക്കുമതി സ്ഥാനാര്‍ത്ഥികളെ വേണ്ടെന്ന പോസ്റ്റര്‍ പ്രതിഷേധം

0

സ്ഥാനാര്‍ത്ഥി നിര്‍ണയം അന്തിമ ഘട്ടത്തില്‍ എത്തി നില്‍ക്കെ കോണ്‍ഗ്രസിന് കീറാമുട്ടിയായി പോസ്റ്റര്‍ പ്രതിഷേധം. വാമനപുരത്ത് ആനാട്് ജയനെതിരെയും തരൂരില്‍ കെ ഷീബക്കെതിരെയുമാണ് പോസ്റ്ററുകള്‍ പതിപ്പിച്ചിരിക്കുന്നത്. ഇറക്കുമതി സ്ഥാനാര്‍ത്ഥികളെ തരൂരില്‍ കൊണ്ട് വന്ന് മണ്ഡലത്തെ നശിപ്പിക്കാന്‍ ശ്രമിച്ചാല്‍ ആരും കയ്യും കെട്ടിയിരിക്കുമെന്ന് കരുതേണ്ട എന്നാണ് രമ്യ ഹരിദാസ് എംപിയുടെ ഓഫീസിനു മുമ്പില്‍ പതിപ്പിച്ച പോസ്റ്ററില്‍ എഴുതിയിരിക്കുന്നത്.
കള്ളന്‍മാര്‍ക്കും കൊള്ളക്കാര്‍ക്കും വാമനപുരത്ത് സീറ്റ് കൊടുക്കരുതെന്ന് ആനാട് ജയനെതിരെ കല്ലറയില്‍ പതിച്ച പോസ്റ്ററില്‍ എഴുതിയിട്ടുണ്ട്. ചേലക്കരയില്‍ സിസി ശ്രീകുമാറിനെതിരെയും ഫ്‌ലക്‌സ് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. വിജയസാധ്യത ഇല്ലാത്ത സിസി ശ്രീകുമാറിനെ ചേലക്കരക്ക് വേണ്ടന്നാമ് വിവിധയിടങ്ങളില്‍ പതിപ്പിച്ച പ്ലക്‌സുകളില്‍ എഴുതിരിയിരിക്കുന്നത്.