ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം നായകനും ഐഎസ്എല്ലില്‍ ബെംഗളൂരു എഫ്‌സിയുടെ താരവുമായിരുന്ന സുനില്‍ ഛേത്രിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. കൊവിഡ് സ്ഥിരീകരിച്ചുവെന്ന വാര്‍ത്ത ഛേത്രി തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. എല്ലാവരും ജാഗ്രതയോടെ പ്രതിരോധ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും താരം വ്യക്തമാക്കുന്നു.
അത്ര സന്തോഷകരമല്ലാത്ത ഒരു വാര്‍ത്ത അറിയിക്കുകയാണ്. തനിക്ക് കൊവിഡ് സ്ഥിരീകരിച്ചുവെന്നും രോഗത്തിൻ്റെ മറ്റ് അസ്വസ്ഥതകള്‍ ഒന്നുമില്ലെന്നത് സന്തോഷകരമാണെന്നും ഛേത്രി കുറിച്ചു. വൈകാതെ ഫുട്‌ബോള്‍ ഗ്രൗണ്ടില്‍ തിരിച്ചെത്തും. എല്ലാവരും ജാഗ്രതയോടെ ഇരിക്കണമെന്നും എല്ലാ മുന്‍കരുതലുകളും എടുക്കണമെന്നും ഒരിക്കല്‍ കൂടി അഭ്യര്‍ത്ഥിക്കുകയാണെന്നും ആയിരുന്നു അദ്ദേഹത്തിൻ്റെ സന്ദേശം.
യുഎഇക്കും ഒമാനുമെതിരായ സൗഹൃദ മത്സരത്തിനുള്ള ഇന്ത്യന്‍ ഫുട്‌ബോള്‍ സാധ്യത ടീമില്‍ സുനില്‍ ഛേത്രിയും ഇടംപിടിച്ചിരുന്നു. മാര്‍ച്ച് 25 മുതല്‍ 29 വരെയാണ് മത്സരങ്ങള്‍ നടക്കുക. ഐഎസ്എല്ലില്‍ ബെംഗളൂരു നായകനായിരുന്ന 366 ഛേത്രിക്ക് ടീമിനെ ഏഴാം സ്ഥാനത്തെത്തിക്കാനെ സാധിച്ചിരുന്നുള്ളൂ.