കോണ്‍ഗ്രസില്‍ ഉരുള്‍പൊട്ടല്‍ നടക്കുന്നു: കൊടിയേരി

0

കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് സിപിഎം പോളിറ്റ് ബ്യൂറോ അംഗം കൊടിയേരി ബാലകൃഷ്ണന്‍. പിസി ചാക്കോ കോണ്‍ഗ്രസ് വിട്ട് പോയത് ഒരു തുടക്കം മാത്രമായി കണ്ടാല്‍ മതി. ബിജെപിക്ക് ബദലാവാന്‍ ഇടതുമുന്നണിക്ക് മാത്രമേ സാധിക്കുകയുള്ളൂവെന്നും കൊടിയേരി വ്യക്തമാക്കി.

ആത്മവിശ്വാസത്തോടെയാണ് തെരഞ്ഞെടുപ്പിലേക്ക് കടക്കുന്നത്. എല്‍ഡിഎഫിന്റെ സീറ്റ് മൂന്നക്കത്തിലേക്ക് ഉയര്‍ത്തുവാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നും കൊടിയേരി ബാലകൃഷ്ണന്‍ തിരുവനന്തപുരത്ത് വെച്ച് നടന്ന തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ അറിയിച്ചു.