ഇ ചന്ദ്രശേഖരനെ വീണ്ടും സ്ഥാനാര്‍ത്ഥിയാക്കുന്നതില്‍ പ്രതിഷേധിച്ച് സിപിഐ. സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം ബങ്കളം കുഞ്ഞിക്കൃഷ്ണനാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. ഇ ചന്ദ്രശേഖരനെ സ്ഥാനാര്‍ത്ഥിയാക്കിയതിനെ തുടര്‍ന്ന് പ്രതിഷേധിച്ച് എല്‍ഡിഎഫ് മണ്ഡലം കണ്‍വീനര്‍ കൂടിയായ കുഞ്ഞികൃഷ്ണന്‍ രാജിവെച്ചു. സിപിഐ ജില്ലാ സെക്രട്ടറിക്ക് കുഞ്ഞികൃഷ്ണന്‍ തന്റെ രാജിക്കത്ത് കൈമാറി.
ഇ ചന്ദ്രശേഖരനെ വീണ്ടും മത്സരിപ്പിക്കുന്നതിനെതിരായി ബ്രാഞ്ച് സെക്രട്ടറിമാരും രംഗത്തെത്തിയിട്ടുണ്ട്. പത്തോളം ബ്രാഞ്ച് സെക്രട്ടറിമാര്‍ നിയോജക മണ്ഡലം കണ്‍വെന്‍ഷന്‍ ബഹിഷ്‌കരിക്കുകയും ജില്ല നേതൃത്വത്തെ രാജി സന്നദ്ധത അറിയിക്കുകയും ചെയ്തിട്ടുണ്ട്. മടിക്കൈ, അമ്പലത്തുക്കര ലോക്കല്‍ കമ്മിറ്റികള്‍ക്ക് കീഴിലെ ബ്രാഞ്ചിലെ സെക്രട്ടറിമാരാണ് രാജി സന്നദ്ധത അറിയിച്ചത്.
മൂന്നാം തവണ മത്സരിക്കാന്‍ താല്പര്യമില്ലെന്ന് ഇ ച്ന്ദ്രശേഖരന്‍ മുമ്പ് സംസ്ഥാന നേതൃത്വത്തിനെ അറിയിച്ചിരുന്നു. എന്നാല്‍ ചന്ദ്രശേഖരനെ തന്നെ സ്ഥാനാര്‍ത്ഥിയാക്കണമെന്നാണ് സംസ്ഥാന കൗണ്‍സില്‍ തീരുമാനിച്ചത്.