2020-2021 അധ്യയന വര്‍ഷത്തിലെ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ മാറ്റിവെച്ചു. ഏപ്രില്‍ എട്ടിലേക്കാണ് പരീക്ഷകള്‍ മാറ്റിയത്. പരീക്ഷ മാറ്റിവെക്കാന്‍ സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഏപ്രില്‍ 8 മുതല്‍ 30 വരെയാണ് മാറ്റിവെച്ച പരീക്ഷകള്‍ നടത്തുക. തെരഞ്ഞെടുപ്പിൻ്റെ പശ്ചാത്തലത്തില്‍ അധ്യാപകര്‍ക്ക് തെരഞ്ഞെടുപ്പ് ചുമതല കൂടി ഉള്ളതിനാലാണ് പരീക്ഷകള്‍ മാറ്റിവെച്ചത്. പരീക്ഷകളുടെ വിശദമായ ടൈംടേബിള്‍ ഉടന്‍ പുറത്തുവിടും.