പിറവത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സിന്ധുമോള്‍ ജേക്കബിനെ സിപിഎമ്മില്‍ നിന്നും പുറത്താക്കി. എല്‍ഡിഎഫിന്റെ ഘടകകക്ഷിയായ കേരള കോണ്‍ഗ്രസിന്റെ എമ്മിന്റെ സ്ഥാനാര്‍ത്ഥിയായതിന് പിന്നാലെയാണ് സിന്ധു മോളെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്. സിപിഎമ്മിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്നാണ് സിന്ധുമോളെ പുറത്താക്കിയത്. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്നതാണ് നടപടിയെടുക്കാന്‍ കാരണമായതെന്ന് ഉഴവൂര്‍ ലോക്കല്‍ കമ്മിറ്റി അറിയിച്ചു.
എന്നാല്‍ എല്‍ഡിഎഫ് നേതാക്കളുടെ അനുമതിയോടെയാണ് കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായതെന്ന് സിന്ധുമോള്‍ വ്യക്തമാക്കി. കേരള കോണ്‍ഗ്രസ് എം അംഗത്വം എടുത്തതായും സിന്ധുമോള്‍ പറഞ്ഞു. നിന്ന നില്‍പ്പില്‍ സ്ഥാനാര്‍ത്ഥിത്വത്തിനായി സിന്ധു ജേക്കബ് മറുകണ്ടം ചാടിയെന്ന വിമര്‍ശനം പ്രാദേശിക ഘടകവും ജില്ല ഘടകവും ഉയര്‍ത്തി. ഇതിന്റെ പശ്ചാത്തലത്തിലാണ് സിപിഎം സിന്ധുമോള്‍്‌ക്കെതിരെ പുറത്താക്കല്‍ നടപടി സ്വീകരിച്ചതെന്നാണ് ലഭിക്കുന്ന വിവരം.
നേരത്തേ പിറവത്തേക്ക് പരിഗണിച്ചിരുന്ന കേരള കോണ്‍ഗ്രസിലെ ജില്‍സ് പെരിയപുറത്തെ വെട്ടിയാണ് സിപിഎം അംഗവൂം ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസഡിന്റുമായ സിന്ധുമോള്‍ ജോസ് വിഭാഗത്തിന്റെ സ്ഥാനാര്‍ത്ഥിയായത്. നടപടിയില്‍ പ്രതിഷേധിച്ച് ജില്‍സ് പരസ്യ പ്രതികരണവുമായി രംഗത്തെത്തി. എന്നാല്‍ പിറവത്തിലേത് പേയ്‌മെന്റ് സീറ്റാണെന്ന ആരോപണത്തെ തള്ളി കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണിയും രംഗത്തെത്തിയിട്ടുണ്ട്.