HomeKeralaമുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥി പട്ടിക നാളെ പ്രഖ്യാപിക്കും

മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥി പട്ടിക നാളെ പ്രഖ്യാപിക്കും

നിയമസഭ തെരഞ്ഞെടുപ്പിലേക്കുള്ള മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ നാളെ പ്രഖ്യാപിക്കും. ലീഗ് മത്സരിക്കുന്ന മിക്ക മണ്ഡലങ്ങളിലും ഇപ്പോഴും ഒന്നിലധികം പേരുകളാണ് സ്ഥാനാര്‍ത്ഥി പരിഗണനയിലുള്ളത്. ഒപ്പം അധികമായി ആവശ്യപ്പെട്ട സീറ്റുകളിലെ പട്ടാമ്പി മണ്ഡലം നല്‍കാനാവില്ലെന്ന കോണ്‍ഗ്രസ് നിലപാടാണ് സ്ഥാനാര്‍ത്ഥി നിര്‍ണയം ദീര്‍ഘിപ്പിച്ചത്. പട്ടാമ്പിക്ക് പകരം പാലക്കാട് ജില്ലയിലെ മറ്റൊരു സീറ്റും അംഗീകരിക്കാനാകില്ലെന്നാണ് ലീഗ് പറയുന്നത്.

അധിക സീറ്റില്‍ സമവായമെന്ന നിലക്ക് പട്ടാമ്പിക്ക് പകരമായി കോഴിക്കോട് ജില്ലയിലെ ഒരു സീറ്റ് കൂടി ലീഗിന് നല്‍കുമെന്നാണ് സൂചന. കാസര്‍ഗോഡ് ജില്ലയിലെ രണ്ടു സീറ്റുകളിലും സ്ഥാനാര്‍ത്ഥികള്‍ ആരൊക്കെയാണെന്ന കാര്യത്തില്‍ ഏകദേശം തീരുമാനമായിട്ടുണ്ട്. കണ്ണൂരില്‍ കൂത്തുപറമ്പ് സീറ്റില്‍ പികെ അബ്ദുള്ള സ്ഥാനാര്‍ത്ഥിയാകാനാണ് സാധ്യത. അഴിക്കോട് മണ്ഡലത്തില്‍ കെഎം ഷാജിയെ തന്നെ മത്സരിപ്പിക്കണമെന്ന്് മണ്ഡലം കമ്മിറ്റി നേതൃത്വത്തിനോട് ആവശ്യപ്പെട്ടു. മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണയിലും കെഎം ഷാജിയെ മത്സരിപ്പിക്കാന്‍ ധാരണയുണ്ട്. വനിത സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കുന്ന കാര്യത്തിലും നേതൃതലത്തില്‍ ധാരണയായെന്നാണ് ലഭിക്കുന്ന വിവരം.

കോഴിക്കോട് ജില്ലയിലെ ഏതെങ്കിലും സീറ്റുകളിലായിരിക്കും മുസ്ലിം ലീഗിന്റെ വനിത സ്ഥാനാര്‍ത്ഥി മ്ത്സരത്തിനിറങ്ങുക. സ്ഥാനാര്‍ത്ഥികളായി യൂത്ത് ലീഗില്‍ നിന്ന് 5 പേരെ പരിഗണിക്കണമെന്ന ആവശ്യം യൂത്ത് ലീഗ് നേതൃത്വവും ഉന്നയിച്ചു. മിക്ക മണ്ഡലങ്ങളിലും ഒന്നിലധികം പേരുകള്‍ സ്ഥാനാര്‍ത്ഥി പരിഗണനയിലുള്ളതിനാല്‍ വിശദമായ ചര്‍ച്ചക്ക് ശേഷമാകും അന്തിമ പട്ടിക തയ്യാറാക്കുക

ലീഗ് സാധ്യത പട്ടിക

മഞ്ചേശ്വരം- എകെഎം അഷ്‌റഫ്
കാസര്‍ഗോഡ്- എന്‍എ നെല്ലിക്കുന്ന്
അഴീക്കോട്- കെഎം ഷാജി/ അഡ്വ അബ്ദുള്‍ കരീം ചേലേരി
കൂത്തുപറമ്പ്- പികെ അ്ബ്ദുള്ള
കുറ്റ്യാടി- പാറക്കല്‍ അബ്ദുള്ള
കൊടുവള്ളി – എംകെ മുനീര്‍
തിരുവമ്പാടി- സിപി ചെറിയമുഹമ്മദ്/ സികെ കാസിം
കോഴിക്കോട് സൗത്ത്്- എംഎ റസാഖ്/ ഉമ്മര്‍ പാണ്ടികശാല
കുന്ദമംഗലം- നജീബ് കാന്തപുരം/ ടിടി ഇസ്മയില്‍
ബേപ്പൂര്‍(കിട്ടിയാല്‍)- ഉമ്മര്‍ പാണ്ടികശാല
വള്ളിക്കുന്ന്- പി അബ്ദുള്‍ ഹമീദ് മാസ്റ്റര്‍
തിരൂരങ്ങാടി- പിഎംഎ സലാം
താനൂര്‍- പികെ ഫിറോസ്
തിരൂര്‍- എന്‍ ശംസൂദ്ദീന്‍
കോട്ടക്കല്‍- ആബിദ് ഹുസൈന്‍ തങ്ങള്‍
മലപ്പുറം- യുഎ ലത്തീഫ്
മഞ്ചേരി-പിവി അബ്ദുള്‍ വഹാബ്
കൊണ്ടോട്ടി-ടിവി ഇബ്രാഹിം
ഏറനാട്- പിക ബഷീര്‍
പെരിന്തല്‍മണ്ണ- ടിപി അഷ്‌റഫലി/ കെഎം ഷാജി/ സിപിഎം വിമതന്‍ (സാധ്യത)
മങ്കട- മഞ്ഞളാംകുഴി അലി
വേങ്ങര- പികെ കുഞ്ഞാലിക്കുട്ടി
മണ്ണാര്‍ക്കാട്- എംഎ സമദ്/ പിഎം സാദിഖലി
ഗുരുവായൂര്‍- കെഎന്‍എ ഖാദര്‍/ സിഎച്ച് റഷീദ്
പേരാമ്പ്ര- അഡ്വ പി കുല്‍സു( വനിത ആണെങ്കില്‍ സാധ്യത)/സിപി അസീസ്
കളമശ്ശേരി- പി അബ്ദുള്‍ ഗഫൂര്‍/ അബ്ദുല്‍ മജീദ്
പുനലൂര്‍

Most Popular

Recent Comments