HomeKeralaസെക്രട്ടേറിയറ്റിലെ സൊസൈറ്റി ഭരണം തിരിച്ചുപിടിച്ച് കോൺഗ്രസ്

സെക്രട്ടേറിയറ്റിലെ സൊസൈറ്റി ഭരണം തിരിച്ചുപിടിച്ച് കോൺഗ്രസ്

ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റിലെ സൊസൈറ്റി ഭരണം തിരിച്ചുപിടിച്ച് ശക്തിതെളിയിച്ച് കോൺഗ്രസ്. സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥർ പോലും തുടർഭരണം ആഗ്രഹിക്കുന്നില്ലെന്നു തെളിയിക്കുന്നതാണ് കോൺഗ്രസ് അനുകൂലസംഘടന ഇടത് അനുകൂലസംഘടനയിൽ നിന്നും സൊസൈറ്റി പിടിച്ചെടുത്ത സംഭവമെന്ന് നേതാക്കൾ പറഞ്ഞു.

കോൺഗ്രസിൻ്റെ തിരിച്ചു വരവിനു കരുത്തേകുന്നതാണ് സെക്രട്ടേറിയറ്റ് ഹൗസിംഗ് സഹകരണസംഘ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് അനുകൂലസംഘടനയുടെ വിജയമെന്നു ചൂണ്ടിക്കാട്ടപ്പെടുന്നു. ഭരണത്തിൻ്റെ തണലിൽ കഴിഞ്ഞ പ്രാവശ്യം എൽ ഡി എഫ് പിടിച്ചെടുത്തതാണ് സൊസൈറ്റി ഭരണം. നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ പടിവാതിക്കൽ നിൽക്കെയാണ് സൊസൈറ്റി തെരഞ്ഞെടുപ്പിൽ കോൺഗ്രസ് അനുകൂലസംഘടന ഭരണാനുകൂല ഇടത് സംഘടനയിൽനിന്നും പിടിച്ചെടുത്തത്.

ഭരണത്തിൻ്റെ തണലിൽ ആത്മവിശ്വാസത്തോടെ സൊസൈറ്റി ഭരണo നിലനിർത്താൻ എല്ലാ സഹായവും ലഭിച്ചിട്ടും ഭരണം നഷ്ടപ്പെട്ടത് ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റിൽ മുഖ്യ മന്ത്രിയെയും മന്ത്രിമാരെയും ഞെട്ടിച്ചു. സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥർപോലും തുടർഭരണം ആഗ്രഹിക്കുന്നില്ലെന്നതിനു തെളിവാണു സർക്കാർ അനുകൂല സംഘടനയുടെ കനത്ത പരാജയമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

Most Popular

Recent Comments