എൽജെഡി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. മൂന്ന് മണ്ഡലങ്ങളിലാണ് ഇത്തവണ പാർട്ടി മത്സരിക്കുന്നത്. ഇന്ന് ചേർന്ന സംസ്ഥാന നേതൃയോഗത്തിലാണ് അന്തിമ തീരുമാനം ഉണ്ടായത്.
കൽപറ്റയിൽ എംവി ശ്രേയാംസ് കുമാറാണ് സ്ഥാനാർത്ഥി. കെപി മോഹനൻ കൂത്തുപറമ്പിലും മനയത്ത് ചന്ദ്രൻ വടകരയിലുമാണ് മത്സരിക്കുക.
കഴിഞ്ഞ ദിവസം എൽജെഡി സ്ഥാനാർത്ഥികളുടെ സാധ്യത പട്ടിക പ്രസിദ്ധീകരിച്ചിരുന്നു. മണ്ഡലം നിലനിർത്താൻ ശ്രേയാംസ് കുമാർ തന്നെ മത്സരിക്കണമെന്നതാണ് ജനവികാരം. ഇതിനെ തുടർന്ന് ശ്രേയാംസ് കുമാർ സ്ഥാനാർത്ഥിത്വം സ്വീകരിക്കുകയായിരുന്നു.