പി സി ചാക്കോയെ എൻസിപിയിലേക്ക് ക്ഷണിച്ച് ടിപി പീതാംബരൻ

0

കോൺഗ്രസിൽ നിന്നു രാജിവെച്ചിറങ്ങിയ പി സി ചാക്കോയെ എൻസിപിയിലേക്ക് ക്ഷണിച്ച് ടി പി പീതാംബരൻ മാസ്റ്റർ. എൻസിപിയുമായി അടുത്ത ബന്ധമുള്ള വ്യക്തിയാണ് ചാക്കോയെന്നും അദ്ദേഹത്തിന് യോജിച്ച് പോകാൻ കഴിയുമെന്നും പീതാംബരൻ മാസ്റ്റർ അഭിപ്രായപ്പെട്ടു.

അതെസമയം ഇതേ സംബന്ധിച്ച വസ്തുതകൾ ദേശീയ നേതൃത്വവുമായി ചർച്ച ചെയ്തിട്ടില്ല. സംസ്ഥാന രാഷ്ട്രീയത്തേക്കാൾ ദേശീയ രാഷ്ട്രീയത്തിൽ അദ്ദേഹത്തിന് ശ്രദ്ധ ചെലുത്താൻ കഴിയുമെന്നും ചാക്കോയെ പരിപൂർണമായും പാർട്ടിയിലേക്ക് സ്വാഗതം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ന് ഉച്ചക്കാണ് പിസി ചാക്കോ തൻ്റെ കോൺഗ്രസ് ജീവിതത്തിന് വിരാമമിട്ട് രാജിവെച്ചത്. പാർട്ടിയുമായുള്ള അഭിപ്രായ ഭിന്നതകളെ തുടർന്നാണ് രാജി.