സിപിഎം നേതൃത്വത്തിനെതിരെ പ്രതിഷേധവുമായി കുറ്റ്യാടിയിലെ പ്രവര്‍ത്തകര്‍. കുറ്റ്യാടി സീറ്റ് കേരള കോണ്‍ഗ്രസ് എമ്മിന് നല്‍കിയതില്‍ പ്രതിഷേധിച്ചാണ് നൂറുകണക്കിന് പ്രവര്‍ത്തകരും അനുഭാവികളും പ്രകടനം നടത്തിയത്.
രണ്ടില വേണ്ട, മൂന്നില വേണ്ട, അരിവാള്‍ ചുറ്റിക നക്ഷത്രത്തില്‍ വോട്ട് ചെയ്യാന്‍ അവസരം വേണം എന്നാവശ്യപ്പെട്ടാണ് സത്രീകള്‍ അടക്കമുള്ളവര്‍ പ്രതിഷേധിച്ചത്. സംസ്ഥാന നേതൃത്വത്തിനെതിരെ കേന്ദ്ര നേതാക്കള്‍ക്ക് അയച്ച പരാതിയും പരിഗണിക്കപ്പെട്ടില്ലെന്ന് പ്രവര്‍ത്തകര്‍ പറയുന്നു. പ്രാദേശിക വികാരം സംസ്ഥാന ദേസീയ നേതൃത്വത്തെ അറിയിക്കുന്നതില്‍ ജില്ലാ കമ്മിറ്റിക്ക് പിഴവ് പറ്റിയെന്നും പ്രതിഷേധക്കാര്‍ പറയുന്നു.
ലോക്കല്‍, ബ്രാഞ്ച് നേതാക്കളുടെ നേതൃത്വത്തിലായിരുന്നു പ്രകടനം. കഴിഞ്ഞ ദിവസം നടന്ന പ്രകടനം അനുഭാവികളുടെ നേതൃത്വത്തിലായിരുന്നു എന്നാണ് സിപിഎം വിശദീകരിച്ചത്. അതിനാല്‍ ഇന്ന് പ്രകടനത്തില്‍ പങ്കെടുത്തവര്‍ പാര്‍ടിയിലെ തങ്ങളുടെ സ്ഥാനവും പേരും വെളിപ്പെടുത്തിയാണ് മാധ്യമങ്ങളോട് സംസാരിച്ചത്.