HomeIndiaപി സി ചാക്കോ കോണ്‍ഗ്രസ് വിട്ടു

പി സി ചാക്കോ കോണ്‍ഗ്രസ് വിട്ടു

അവഗണനയില്‍ മനം നൊന്ത് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി സി ചാക്കോ കോണ്‍ഗ്രസ് വിട്ടു. നിരന്തരം പരാതിപ്പെട്ടിട്ടും പരിഹാരം ലഭിക്കാത്തതിനാലാണ് പാര്‍ടിയില്‍ നിന്ന് രാജിവെക്കുന്നതെന്ന് പി സി ചാക്കോ പറഞ്ഞു.

കോണ്‍ഗ്രസ് പാര്‍ടി കേരളത്തില്‍ ഇല്ല. ഇവിടെ എ കോണ്‍ഗ്രസും ഐ കോണ്‍ഗ്രസും മാത്രമേയുള്ളൂ. അവര്‍ തമ്മിലുള്ള സീറ്റ് വീതം വെയ്പ്പ് മാത്രമാണ് നടക്കുന്നത്. വി എം സുധീരനെ പോലുള്ള നല്ല കെപിസിസി പ്രസിഡണ്ടിനെ സമ്മര്‍ദ്ദത്തില്‍ ആക്കി രാജി വെയ്പിക്കുകയായിരുന്നു എ ഐ ഗ്രൂപ്പുകള്‍.

ദേശീയ തലത്തില്‍ നേതൃത്വം ഇല്ലാത്ത സ്ഥിതിയുണ്ട്. രാഹുല്‍ ഗാന്ധി പ്രസിഡണ്ട് പദവി രാജി വെയ്ച്ചപ്പോള്‍ പകരം നിയമനം ഇല്ലാത്ത അവസ്ഥയാണ്. നേതൃത്വത്തെ വിമര്‍ശിച്ച് കത്ത് അയച്ച നേതാക്കളുടെ നടപടിയില്‍ യോജിപ്പില്ല. എന്നാല്‍ അവര്‍ ഉന്നയിച്ച കാര്യങ്ങളില്‍ മതിപ്പുണ്ട്. കോണ്‍ഗ്രസ് ചെറുതാവുന്നത് ബിജെപിയുടെ ശക്തി കൊണ്ടല്ല, കോണ്‍ഗ്രസിന്റെ നിലപാടുകള്‍ മൂലമാണ്.

തന്റെ രാജി കൊണ്ട് പാര്‍ടിയില്‍ പുതിയ നയം മാറ്റം ഉണ്ടായാല്‍ അതില്‍ കൃതാര്‍ഥനാണ്. മറ്റേതെങ്കിലും പാര്‍ടിയിലേക്ക് പോകാനല്ല, കോണ്‍ഗ്രസില്‍ നിന്നുള്ള രാജിയെന്നും പി സി ചാക്കോ പറഞ്ഞു.

Most Popular

Recent Comments