മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പിസി ചാക്കോ രാജിവെക്കാന്‍ സാധ്യത. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ തന്നെ പരിഗണിക്കാത്തതിനെ തുടര്‍ന്നാണ് ചാക്കോ പാര്‍ട്ടി വിടുന്നതെന്നാണ് ലഭിക്കുന്ന വിവരം. കഴിഞ്ഞ ദിവസം അദ്ദേഹം രാഹുല്‍ ഗാന്ധിയുമായി ചര്‍ച്ച നടത്തിയിരുന്നു.
ഡല്‍ഹിയില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയാണ് ചാക്കോയുടെ നീക്കം. മുതിര്‍ന്ന നേതാക്കളോട് തന്റെ അതൃപ്തി അദ്ദേഹം അറിയിച്ച് കഴിഞ്ഞു.