മുഖ്യമന്ത്രി പിണറായി വിജയന്‍ വരുന്ന തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് സിപിഎം ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന്‍. ഇതിന് പുറമെ മന്ത്രിസഭയില്‍ നിന്നുള്ള കെ കെ ഷൈലജ, എം എം മണി, ടി പി രാമകൃഷ്ണന്‍, എ സി മൊയ്തീൻ, കടകംപിള്ളി സുരേന്ദ്രൻ, മേഴ്സിക്കുട്ടിയമ്മ, കെ ടി ജലീൽ എന്നിവരും മത്സരിക്കും. കേന്ദ്ര കമ്മിറ്റിയംഗം കെ രാധാകൃഷ്ണന്‍ ആയിരിക്കും ചേലക്കരയില്‍ മത്സരിക്കുക.
83 പേരുടെ പട്ടികയാണ് എ വിജയരാഘവന്‍ പ്രഖ്യാപിച്ചത്. നിലവിലെ 33 എംഎല്‍എമാര്‍ പട്ടികയിലില്ല. അഞ്ച് മന്ത്രിമാരും ഇല്ല.
യുവാക്കള്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം പട്ടികയില്‍ ഉണ്ട്. 30 വയസ്സിന് താഴെയുള്ളവരേയും പരിഗണിച്ചു. ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യത ഉള്ളവരും ലിസ്റ്റില്‍ ഇടം കണ്ടു. എന്നാല്‍ പ്രശ്‌ന ബാധിതമായ മഞ്ചേശ്വരത്ത് സ്ഥാനാര്‍ഥി ആയില്ല. ഇവിടെ പിന്നീട് പ്രഖ്യാപിക്കും. ദേവീകുളം സ്ഥാനാര്‍ഥിയെയും പിന്നീടാണ് തീരുമാനിക്കുക. പൊന്നാനിയിൽ പ്രതിഷേധം അവഗണിച്ച് പി നന്ദകുമാർ തന്നെ മത്സരിക്കും.