തമിഴ്‌നാട്ടിലേക്ക് പോകുന്നവര്‍ക്ക് ഇ പാസ് ഇന്നുമുതല്‍ നിര്‍ബന്ധമാക്കി തമിഴ്‌നാട്. വാളയാര്‍ വഴി പോകുന്നവരില്‍ ഇ പാസ് ഇല്ലാത്തവരെ മടക്കി അയക്കുകയാണ് തമിഴ്‌നാട് പൊലീസ്. ഇന്ന് രാവിലെ മുതലാണ് നിബന്ധന നിര്‍ബന്ധമാക്കിയത്.
തമിഴ്‌നാട് പൊലീസ്, റവന്യൂ, ആരോഗ്യ വകുപ്പ് സംയുക്തമായാണ് പരിശോധന നടത്തുന്നത്. കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം എന്നായിരുന്നു തമിഴ്‌നാട് ആദ്യം ആവശ്യപ്പെട്ടിരുന്നത്. കേരളത്തിന്റെ അഭ്യര്‍ഥന പ്രകാരമാണ് ഇ പാസ് മതിയെന്ന നിലപാടിലേക്ക് മാറിയത്. കേരത്തില്‍ കോവിഡ് വ്യാപിക്കുന്ന പശ്ചാത്തലിത്തിലാണ് മറ്റു സംസ്ഥാനങ്ങള്‍ നിബന്ധന ഏര്‍പ്പെടുത്തിയത്.