നിയമസഭ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥി പട്ടിക രാവിലെ 11ന് സിപിഎം പ്രഖ്യാപിക്കും. നിലവില്‍ 85 മണ്ഡലങ്ങളില്‍ സിപിഎം മത്സരിക്കുന്നുണ്ട്. സ്വതന്ത്രര്‍ അടക്കമാണിത്.
സംസ്ഥാനത്ത് പല ഭാഗങ്ങളിലും ചരിത്രത്തില്‍ ഇല്ലാത്ത വിധം സംസ്ഥാന നേതൃത്വത്തിനെതിരെ പരസ്യ പ്രതിഷേധം നടക്കുകയാണ്. പ്രാദേശിക വികാരം ഉള്‍ക്കൊള്ളാതെ സ്ഥാനാര്‍ഥികളെ നിശ്ചയിക്കുന്നതിലെ എതിര്‍പ്പ് കൂടി വരുന്ന സാഹചര്യത്തില്‍ ഇന്നത്തെ പ്രഖ്യാപനം എങ്ങനെയാണ് പ്രവര്‍ത്തകര്‍ സ്വീകരിക്കുക എന്ന ആശങ്കയിലാണ് നേതൃത്വം.
പൊന്നാനി, മഞ്ചേശ്വരം, കുറ്റ്യാടി തുടങ്ങിയ മേഖലകളിലെ പ്രതിഷേധം തണുപ്പിക്കാനുള്ള നടപടികളുമായി പാര്‍ടി പോകുമ്പോഴും പാര്‍ടിയില്‍ നിന്നുള്ള രാജി തുടരുകയാണ്. ഇതിനിടെ മുഖ്യമന്ത്രി വിജയന്റെ ധര്‍മടം മണ്ഡല പര്യടനം ഇന്നാരംഭിക്കും. മൂന്ന് ബൂത്തിലുള്ള പാര്‍ടി പ്രവര്‍ത്തകരെ ഒരു കേന്ദ്രത്തില്‍ എത്തിച്ചാണ് കാണുക.