പൊന്നാനി നിയമസഭ മണ്ഡലത്തിലെ സിപിഎം സ്ഥാനാര്‍ത്ഥിക്ക് പിന്തുണ പ്രഖ്യാപിച്ച് പൊന്നാനി ഏരിയ കമ്മിറ്റി സെക്രട്ടറി ടിഎം സിദ്ദിഖ്. പാര്‍ട്ടി ഔദ്യോഗികമായി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചതിന് ശേഷമാണ് സിദ്ദിഖ് പിന്തുണയുമായി വന്നത്. കഴിഞ്ഞ ദിവസം പൊന്നാനിയില്‍ ടിഎം സിദ്ദിഖിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം പ്രവര്‍ത്തകര്‍ പരസ്യമായി പ്രതിഷേധിച്ചിരുന്നു.
സഖാവ് നന്ദകുമാര്‍ 50 വര്‍ഷക്കാലമായി തൊഴിലാളി രാഷ്ട്രീയ പാരമ്പര്യമുള്ള കേരളത്തിലെ ഏറ്റവും മുതിര്‍ന്ന നേതാക്കളില്‍ ഒരാളാണ്. അദ്ദേഹത്തെ പൊന്നാനിയുടെ ജനപ്രതിനിധിയാകാന്‍ പാര്‍ട്ടി നിയോഗിക്കുന്നത് ഉചിതമായ കാര്യമാണെന്ന് ടിഎം സിദ്ദിഖ് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. നന്ദകുമാറിന്റെ ചിത്രവും ചേര്‍ത്താണ് ഫേസ്ബുക്കില്‍ കുറിപ്പ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ഒരു തൊഴിലാളി നേതാവിനെ അര്‍ഹമായ രീതിയില്‍ പരിഗണിക്കാന്‍ ഇടതുപക്ഷത്തിന് വിശിഷ്യ സിപിഐഎമ്മിന് മാത്രമാണ് കഴിയുകയെന്നും അദ്ദേഹം തന്റെ പോസ്റ്റില്‍ പറയുന്നു.