HomeKeralaവണ്ടൂരിൽ സിപിഎം സ്ഥാനാർത്ഥിയായി ലീഗിന്റെ മുൻ പഞ്ചായത്ത് പ്രസിഡന്റ്

വണ്ടൂരിൽ സിപിഎം സ്ഥാനാർത്ഥിയായി ലീഗിന്റെ മുൻ പഞ്ചായത്ത് പ്രസിഡന്റ്

യുഡിഎഫ് മണ്ഡലമായ വണ്ടൂരിൽ സിപിഎമ്മിന്റെ സ്ഥാനാർത്ഥിയായി മത്സരിക്കുന്നത് മുസ്ലിം ലീഗിന്റെ പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്ന പി മിഥുന. പള്ളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആയിരുന്ന മിഥുന 2015ൽ കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റ് എന്ന ഖ്യാതി കൂടി നേടിയിരുന്നു. 22ാമത്തെ വയസിലാണ് മിഥുന ആ പ്രശസ്തി നേടിയത്.

അതിനുശേഷം ഇടതുപക്ഷ യുവജന സംഘടനയുടെ പരിപാടികളിൽ പങ്കെടുത്തതോടെ ലീഗിന്റെ ശത്രുവായി മാറുകയായിരുന്നു. മന്ത്രി കെ ടി ജലീൽ പങ്കെടുത്ത കുടിവെള്ള ഉദ്ഘാടനച്ചടങ്ങിൽ ലീഗിന്റെ വിലക്ക് നില നിൽക്കുമ്പോഴും പരിപാടിയിൽ പങ്കെടുത്തത് സ്ഥിതി വഷളാക്കി.ഇതോടെ മിഥുനയെ ലീഗ് സസ്പെൻഡ് ചെയ്യുകയായിരുന്നു. യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്ത് ഹാളിന്  ഇഎംഎസിന്റെ പേര് നൽകിയതോടെ മിഥുന വാർത്തകളിൽ ഇടം പിടിച്ചു.

പഞ്ചായത്തിലെ 22 സീറ്റിൽ 12 സീറ്റ് യുഡിഎഫിനും 10 സീറ്റ്  എൽഡിഎഫിനുമായിരുന്നു. പ്രസിഡന്റ് സ്ഥാനം പട്ടിക ജാതി വനിത സംവരണവും.മുസ്ലിം ലീഗിന്റെ സ്ഥാനാർത്ഥിയായി കോഴിപ്പുറം വാർഡിൽ നിന്നാണ് മിഥുന ജയിച്ച് പ്രസിഡന്റ് ആയത്.

അധികാരത്തിലേറി രണ്ടു വർഷം കഴിഞ്ഞതോടെ ഇടതുമുന്നണിയോട് അനുഭാവം കാണിച്ചതോടുകൂടി ഭരണസമിതിയിൽ 11 വീതം തുല്യ സീറ്റ് നേടിയ സ്ഥിതി വിശേഷവും കൈവന്നു. കാസ്റ്റിങ് വോട്ടിലൂടെ പലപ്പോഴും ഇടതുമുന്നണിയെ  സഹായിച്ച് വന്നതോടെ യുഡിഎഫിനും ലീഗിലും മിഥുന കണ്ണിലെ കരടാവുകയായിരുന്നു.

സിപിഎം സ്ഥാനാർത്ഥി പട്ടികയിലെ ഏറ്റവും പ്രായം കുറഞ്ഞ നേതാക്കളിൽ മിഥുനയും ഉൾപ്പെട്ടിട്ടുണ്ട്.

Most Popular

Recent Comments