കേരളത്തില്‍ നിന്നും വരുന്നവര്‍ക്ക് ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമല്ലെന്ന് തമിഴ്‌നാട് സര്‍ക്കാര്‍. എന്നാല്‍ ഇ പാസ് ഉള്ളവര്‍ക്ക് മാത്രമേ ഇനി വാളയാര്‍ അതിര്‍ത്തി കടന്നു തമിഴ്‌നാട്ടിലേക്ക് പോകാന്‍ പറ്റൂ.
72 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവരെ മാത്രമേ അതിര്‍ത്തി കടത്തിവിടു എന്ന വാര്‍ത്തയെ തുടര്‍ന്ന് ഗതാഗത സെക്രട്ടറി കെ ആര്‍ ജ്യോതിലാല്‍ തമിഴ്‌നാട് സര്‍ക്കാരിലെ ഉന്നത ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടപ്പോഴാണ് മറുപടി ലഭിച്ചത്.
കേരളം, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് തമിഴ്‌നാട് നിയന്ത്രണം ഏർപ്പെടുത്തിയെന്ന വാര്‍ത്ത പുറത്ത് വന്നത് കഴിഞ്ഞ മാസമായിരുന്നു. ഈ സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും ക്വാറന്റീനും നിര്‍ബന്ധമാക്കിയിരുന്നു.