തിരുവനന്തപുരത്ത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നടത്തിയത് നാടിനെ അപമാനിക്കുന്ന പ്രചരണം ആണെന്ന് മുഖ്യമന്ത്രി. സ്ഥാനത്തുള്ളവര്‍ സംസാരിക്കേണ്ട തരത്തിലല്ല അമിത് ഷാ സംസാരിച്ചത്. വര്‍ഗീയതയുടെ ആള്‍രൂപമാണ് അമിത് ഷാ എന്നത് രാജ്യത്തിന് അറിയാം. കണ്ണൂരില്‍ സിപിഎം നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തിലെ കുറവുകളാണ് സാധാരണ പ്രതിപക്ഷം ഉയര്‍ത്തുക. എന്നാല്‍ ഇവിടെ പ്രതിപക്ഷം ആ വഴിക്കല്ല നീങ്ങുന്നത്. സ്വര്‍ണക്കടത്തിലെ പ്രതികളെ പിടിക്കാനല്ല പ്രതിപക്ഷത്തിന് താല്‍്പര്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.