HomeKeralaപൊന്നാനിയില്‍ സിപിഎമ്മില്‍ പൊട്ടിത്തെറി, പരസ്യ പ്രതിഷേധവുമായി പ്രവര്‍ത്തകര്‍

പൊന്നാനിയില്‍ സിപിഎമ്മില്‍ പൊട്ടിത്തെറി, പരസ്യ പ്രതിഷേധവുമായി പ്രവര്‍ത്തകര്‍

സിപിഎമ്മിലെ പടലപിണക്കങ്ങള്‍ പൊട്ടിത്തെറിയിലേക്ക്. പൊന്നാനിയില്‍ സിപിഎം പ്രവര്‍ത്തകര്‍ പരസ്യമായി തെരുവിലിറങ്ങി പ്രതിഷേധിച്ചു. നൂറുകണക്കിന് പ്രവര്‍ത്തകരാണ് തെരുവില്‍ ഇറങ്ങിയത്.

പ്രാദേശിക വികാരം കണക്കിലെടുക്കാതെ പി നന്ദകുമാറിനെ പൊന്നാനിയില്‍ സ്ഥാനാര്‍ഥിയാക്കിയതാണ് പ്രവർത്തകരെ ക്ഷുഭിതരാക്കിയത്. സ്ത്രീകളടക്കം നൂറുകണക്കിന് പേര്‍ പ്രതിഷേധവുമായി ഇറങ്ങിയത് നേതൃത്വത്തെ ഞെട്ടിച്ചു. കെട്ടിയിറക്കിയ സ്ഥാനാര്‍ഥിയെ വേണ്ടെന്ന മുദ്രാവാക്യം ഉയര്‍ത്തിയായിരുന്നു പ്രകടനം. എല്‍ഡിഎഫിന്റെ പ്രചാരണം കണ്ണൂരിലെ പിണറായിയില്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്ന സമയത്ത് തന്നെയായിരുന്നു പൊന്നാനിയിലെ പ്രകടനം.

Most Popular

Recent Comments