ജെഡിഎസ് പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥി പട്ടികക്ക് രൂപമായി. നീല ലോഹിതദാസ് കോവളത്താണ് മത്സരിക്കുക. തിരുവല്ലയില്‍ മാത്യു ടി തോമസും ചിറ്റൂരില്‍ കെ കൃഷ്ണന്‍കുട്ടിയും മത്സരിക്കും. അങ്കമാലിയില്‍ ജോസ് തെറ്റയിലാകും സ്ഥാനാര്‍ത്ഥിയായി മത്സരത്തിനിറങ്ങുക.
സ്ഥാനാര്‍ത്ഥി പട്ടികയുമായി സംബന്ധിച്ച പാര്‍ലമെന്ററി ബോര്‍ഡ് ശുപാര്‍ശ ജെഡിഎസ് ദേശീയ അധ്യക്ഷന്‍ ദേവഗൗഡക്ക് വിട്ടുനല്‍കി.