HomeKeralaഡോ പികെ ജമീല തരൂരില്‍ മത്സരിക്കാനില്ല, പിപി സുമോദ് സ്ഥാനാര്‍ഥിയാകും

ഡോ പികെ ജമീല തരൂരില്‍ മത്സരിക്കാനില്ല, പിപി സുമോദ് സ്ഥാനാര്‍ഥിയാകും

പാലക്കാട് തരൂര്‍ മണ്ഡലത്തില്‍ മന്ത്രി എകെ ബാലന്റെ ഭാര്യ ഡോക്ടര്‍ പികെ ജമീല സ്ഥാനാര്‍ത്ഥിയാകില്ല. ഡിവൈഎഫ്‌ഐ നേതാവ് പിപി സുമോദിനെ പകരം സ്ഥാനാര്‍ത്ഥിയായി മത്സരിപ്പിക്കാനാണ് തീരുമാനം. ജില്ല സെക്രട്ടറിയേറ്റ് നിര്‍ദ്ദേശം ജില്ല കമ്മിറ്റിയും അംഗീകരിച്ചു. അഡ്വ ശാന്തകുമാരി കോങ്ങാടാണ് മത്സരിക്കുക.

പികെ ജമീലയെ സ്ഥാനാര്‍ത്ഥിയാക്കുന്നതില്‍ പാലക്കാട് വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു. ഷൊര്ഡണൂരിലും ഒറ്റപ്പാലത്തും സംസ്ഥാന കമ്മിറ്റി നിര്‍ദ്ദേശിച്ച സ്ഥാനാര്‍ത്ഥികളെ ജില്ല സെക്രട്ടറിയേറ്റ് അംഗീകരിച്ചു. ഷൊര്‍ണൂരില്‍ പികെ ശശിയെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന ഒറു വിഭാഗത്തിന്റെ ആവശ്യം ജില്ല സെക്രട്ടറിയേറ്റ് തള്ളി. പാലക്കാട് ജനങ്ങള്‍ അംഗീകരിക്കുന്ന സ്ഥാനാര്‍ത്ഥികളുണ്ടാകുമെന്ന് മന്ത്രി എകെ ബാലന്‍ പ്രതികരിച്ചു.

Most Popular

Recent Comments